KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല തീർഥാടകരുടെ ബസ് പൈപ്പിടാനെടുത്ത കുഴിയിൽ അകപ്പെട്ടു

പൊൻകുന്നം : പൊൻകുന്നം – എരുമേലി റോഡിൽ ജലഅതോറിറ്റി പൈപ്പിടാനെടുത്ത കാനയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസ്സിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കർണാടക സ്വദേശികളായ തീർഥാടകരായിരുന്നു ബസിൽ.

കെ.വി.എം.എസ്.കവലയിൽ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിറ്റി അറ്റകുറ്റപ്പണികൾക്കായി കാനയെടുത്തത്. വീതി കുറവായ റോഡിൽ ഇത് അപകടസാധ്യതയേറ്റുന്നു. ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകനയോഗത്തിൽ ജലഅതോറിറ്റി നൽകിയ ഉറപ്പ് പാലിച്ച് പൈപ്പിടാനെടുത്ത കുഴികൾ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് ബി.ജെ.പി.ചിറക്കടവ് ഏരിയപ്രസിഡന്റ് പ്രശാന്ത് മാലമല ആവശ്യപ്പെട്ടു.

error: Content is protected !!