പൊൻകുന്നം പട്ടണത്തിൽ ഡബിൾ ഡക്കർ ബസ് എത്തി.. തിരഞ്ഞെടുപ്പ് ബോധവൽക്കണം ലക്ഷ്യം..
പൊൻകുന്നം :വോട്ടർ പട്ടികയിൽ പേരുചേർക്കാൻ
ഡബിൾ ഡക്കർ ബസിൽ സൗകര്യമൊരുക്കി കോട്ടയം ജില്ലാ കളക്ടർ..
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഓടിത്തുടങ്ങിയ കെ.എസ്.ആർ.ടി.സി
ഡബിൾ ഡക്കർ ഡബിൾ ഡക്കർ ബസ് പൊൻകുന്നത്തും എത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്
ബസ് പൊൻകുന്നത്ത് എത്തിയത്.
ശനിയാഴ്ചയാണ് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിന്റെ കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചത്.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024നോടനുബന്ധിച്ച് സ്വീപ്പിന്റെ ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയിൽ ഡബിൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്ട്രേഷൻ യാത്ര ഒരുക്കിയത്.
തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ സിറ്റി സർവീസ് ബസാണ് തെരഞ്ഞെുപ്പുപ്രക്രിയയുടെ പ്രചരണാർഥം കോട്ടയം ജില്ലയിലെത്തിച്ചത്. നാട്ടിൽ അത്ര പരിചിതമല്ലാത്ത ഈ ഡബിൾ ഡക്കർ ആനവണ്ടി കാഴ്ചക്കാരിലും കൗതുകം ഉളവാക്കി. ബസ്സിനുള്ളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കുവാൻ ഏറെ പേർ ഉണ്ടായിരുന്നു.
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :