മാസ്റ്റേഴ്സ് മീറ്റിൽ മികച്ച പ്രകടനം നടത്തിയ ആൽവിൻ ഇനി നാഷണൽ മീറ്റിലേക്ക്
പൊൻകുന്നം : കാസർഗോഡ് നടന്ന നാല്പത്തി രണ്ടാമത് മാസ്റ്റേഴ്സ് സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ നേട്ടങ്ങൽ കൊയ്ത് പൊൻകുന്നം പള്ളിപറമ്പിൽ ആൽവിൻ ജോസഫ് നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി. 35 വയസും അതിൽ കൂടുതലുമുള്ള അത്‌ലറ്റുകൾക്കായുള്ള കായിക വിഭാഗമാണ് മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ്.
കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ആൽവിന് 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും ഹൈജംപിൽ രണ്ടാം സ്ഥാനവും പോൾവോൾട് മത്സരത്തിൽ ഡയറക്ട് സെലക്ഷനും നേടി.ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിൽ നിന്നു സെലക്ഷൻ നേടി.
35 വയസും അതിൽ കൂടുതലുമുള്ള അത്‌ലറ്റുകൾക്കായുള്ള കായിക വിഭാഗമാണ് മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ്.സ്കൂൾ പഠനകാലത്ത് ഇദ്ദേഹം അത് ലറ്റിക്സിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട് .പോൾ വോൾട്ടിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കേരളോത്സവങ്ങളിൽ ജില്ലാ,ബ്ലോക്ക് തല മത്സരങ്ങളിൽ നിരവധി തവണ വേഗമേറിയ താരമായിട്ടുണ്ട് ഇദ്ദേഹം. ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ആൽവിൻ. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ മുൻ സിവിൽ ഡിഫെൻസ് പോസ്റ്റു വാർഡൻ കൂടിയാണ് ഇദ്ദേഹം,ഇനി നാഷണൽ മീറ്റിലേക്ക്