43 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന കെ.പി.എ.സി. ശാന്ത കെ.പിള്ളയ്ക്ക് പ്രൊഫ.രാമാനുജം സ്മൃതി പുരസ്‌കാരം

പൊൻകുന്നം : 43 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന കെ.പി.എ.സി.ശാന്ത കെ.പിള്ളയ്ക്ക് പ്രൊഫ.രാമാനുജം സ്മൃതി പുരസ്‌കാരം. നാടകാചാര്യൻ പ്രൊഫ.എസ്.രാമാനുജത്തിനെ അനുസ്മരിക്കാൻ പാലാ തീയേറ്റർ ഹട്ടും പൊൻകുന്നം ജനകീയവായനശാലയും ചേർന്ന് 2021-ൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുൻവർഷങ്ങളിൽ ആർട്ടിസ്റ്റ് സുജാതൻ, കാഞ്ചിയാർ രാജൻ എന്നിവരാണ് അവാർഡിനർഹരായത്.

കെ.പി.എ.സി., ഓച്ചിറ നാടകരംഗം, തോപ്പിൽഭാസി തീയേറ്റേഴ്‌സ്, അക്ഷരകല, കൊല്ലം കാദംബരി, കോട്ടയം സുരഭി തുടങ്ങി വിവിധ പ്രൊഫഷണൽ നാടകസമിതികളിൽ നടിയായിരുന്നു ശാന്ത കെ.പിള്ള. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒളിവിലെ ഓർമകൾ, മുടിയനായ പുത്രൻ, അശ്വമേധം, തുലാഭാരം തുടങ്ങി നിരവധി പ്രശസ്തനാടകങ്ങളിൽ വേഷമിട്ടു.

ഒൻപതിന് വൈകീട്ട് 5.30-ന് ജനകീയവായനശാലയിൽ നടത്തുന്ന രാമാനുജം സ്മൃതിസദസിൽ പുരസ്‌കാരം സമ്മാനിക്കും. രാമാനുജത്തിന്റെ മകളും നടിയുമായ ഗിരിജ രാമാനുജം മുഖ്യാതിഥിയാവും.

error: Content is protected !!