മുണ്ടക്കയത്ത് ഡിസംബർ 12ന് നടക്കുന്ന നവകേരള സദസിൽ 16,000 ത്തിലേറെ പേർ പങ്കെടുക്കും; ജില്ലാ കലക്ടർ വേദി സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി

മുണ്ടക്കയം : ഡിസംബർ 12ന് പകൽ മൂന്നിന് മുണ്ടക്കയത്ത് നടക്കുന്ന നവകേരള സദസിൽ 16000 ത്തിലേറെ പേർ പങ്കെടുക്കും. ദേശീയപാത 183 ന്റെ ഓരത്ത് മുണ്ടക്കയം സെന്റ് മേരീസ് പളളി വളപ്പിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണു് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനകീയ സദസ് നടക്കുക.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി.

ജില്ലാ കലക്ടർ വിഘ്നേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, വൈസ് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ,ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രേഖാ ദാസ് (മുണ്ടക്കയം), വിജയമ്മ വിജയലാൽ (പാറത്തോട് ) തങ്കമ്മ ജോർജുകുട്ടി, സി വി അനിൽ കുമാർ, പി കെ പ്രദീപ്, ദിലീഷ് ദിവാകരൻ , ജോർജുകുട്ടി അഗസ്ലി, ഡിവൈഎസ്പി അനിൽകുമാർ, അഡ്വ: സാജൻ കുന്നത്ത് എന്നിവർ പങ്കെടുത്തു.
നവകേരള സദസിൻ്റെ ഭാഗമായി മുണ്ടക്കയം പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചു.മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും കട്ടൗട്ടുകൾ ബൈപാസിൽ സ്ഥാപിച്ചു കഴിഞ്ഞു.ജില്ലാ കവാടമായ കല്ലേ പാലം ജംഗ്ഷനിൽ സ്വാഗതമേകി ബോർഡു സ്ഥാപിക്കും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകൾ നടത്തും. പാലിയേറ്റീവ് പരിപാലനത്തിൻ്റെ ഭാഗമായി മുതിർന്ന പൗരൻമാരെ ആദരിക്കും. ഡിസംബർ എട്ടിന് രാവിലെ ഒൻപതിന് മുണ്ടക്കയത്ത് വിളംബര ജാഥ നടക്കും. നാടൻ കലാരൂപങ്ങളും ഉണ്ടാക്കും. പത്താം തിയതി വൈകുന്നേരം അഞ്ചിന് മുണ്ടക്കയം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ദീപം തെളിയിക്കും.

error: Content is protected !!