പഴയപള്ളി തിരുനാൾ പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി ..
കാഞ്ഞിരപ്പള്ളി: മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പട്ടണ പ്രദക്ഷിണം ശനിയാഴ്ച രാത്രി ഭക്തിസാന്ദ്രമായി നടന്നു .
തിരുസ്വരൂപങ്ങൾ വാഹനത്തിൽ വഹിച്ചുകൊണ്ടായിരിന്നു പട്ടണപ്രദക്ഷിണം നടത്തിയത് . സാധാരണ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്ന പ്രദക്ഷിണത്തിൽ കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ അനുവദനീയമായ എണ്ണത്തിൽ മാത്രമാണ് വിശ്വാസികളെ പങ്കെടുപ്പിച്ചത്. വഴിയരികയിൽ കാത്തുനിന്നു ധാരാളം വിശ്വാസികൾ തിരുസ്വരൂപങ്ങൾക്ക് ആദരവ് അർപ്പിച്ചു .

