എൽഡിഎഫ് തെക്കൻ മേഖല ജനമുന്നേറ്റ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം

കാഞ്ഞിരപ്പള്ളി : നവകേരള സൃഷ്ടിക്കായ് വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ സെകട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖല ജന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി 18 ന് പകൽ 2.30 ന് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണ സമ്മേളനം നടക്കുമെന്ന് എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പേട്ട കവലയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തോംസൺ സ്റ്റേഡിയത്തിൽ (പഴയ ആനത്താനം സ്റ്റേഡിയം ) ആണ് സ്വീകരണ യോഗം. ജാഥാ ക്യാപ്ററ്റനെ കൂടാതെ എം വി ഗോവിന്ദൻ മാസ്റ്റർ (സിപിഐ എം), അഡ്വ. പി. വസന്തം (സിപിഐ), തോമസ് ചാഴിക്കാടൻ എം പി , എം വി മാണി ( കേരളാ കോൺഗ്രസ് – എം ),സാബു ജോർജ് (ജനതാ ദൾ സെക്കുലർ), വർക്കല രവികുമാർ (എൻസിപി ), മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ് ), വി സുരേന്ദദരൻ പിള്ള (എൽ ജെഡി), അബ്ദുൽ വഹാബ് ( ഐ എൻ എൽ ), ഡോ: ജോഷി കടമ ന ( കേരളാ കോൺ – സ്ക്കറിയാ ) ജോർജ് അഗസ്റ്റിൻ ( ജനാധിപത്യ കേരളാ കോൺസ് ), വിവിധ മന്ത്രിമാർ എന്നിവർ സംസാരിക്കും . ജാഥയെ മേളങ്ങളുടെ അകമ്പടിയോടെയാകും സ്വീകരിച്ച് ആനയിക്കുക.

error: Content is protected !!