പൊൻകുന്നം കൂരിക്കാട്ട് ടോം തോമസ് (35) കാനഡയിൽ നിര്യാതനായി
പൊൻകുന്നം : പൊൻകുന്നം കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും Saskatchewan Hospital (North Battleford is a public psychiatric hospital in North Battleford, Saskatchewan.) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മെറിൻ രജിസ്റ്റേർഡ് നേഴ്സാണ്. ഒരു വയസ്സുള്ള മകളുണ്ട്.