റബ്ബർ വില കുതിക്കുന്നു… വില കിലോയ്ക്ക് 171 രൂപ , ആഹ്ലാദത്തോടെ റബ്ബർ കർഷകർ ..
.
ഏറെക്കാലമായി ദുരിതത്തിലായിരുന്ന റബ്ബർ കർഷകർരുടെ മനം നിറച്ചുകൊണ്ട് റബ്ബർ വില കുതിക്കുന്നു. കോട്ടയം വിപണിയിലെ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ കിലോയ്ക്ക് 171 രൂപയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രധാന റബർ ഉൽപ്പാദക രാജ്യങ്ങളിൽ സീസൺ കഴിയുന്ന സാഹചര്യം അന്താരാഷ്ട്ര വിപണിയിൽ ക്ഷാമത്തിന് വഴിയൊരുക്കി.
രാജ്യത്തേക്കുളള റബറിന്റെ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടുകയും ചെയ്തതോടെ നിരക്ക് വർധനയ്ക്ക് ഇടയാക്കി. ലോക്ക്ഡൗണിന് ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണർവും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി റബറിന്റെ നിരക്ക് കിലോയ്ക്ക് 165-167 നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. റബറിന്റെ താങ്ങ് വില ഏപ്രിൽ ഒന്നുമുതൽ സംസ്ഥാന സർക്കാർ 170 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.