പാഞ്ചാലിമേട് ൈകയേറ്റം ഒഴിപ്പിക്കണം-ഹിന്ദു ഐക്യവേദി
മുണ്ടക്കയം: പാഞ്ചാലിമേട് പാഞ്ചാലിക്കുളം നികത്തിയതും കൈയേറിയതും ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി.
തീർഥാടന കേന്ദ്രമായ ഇവിടെ ഡി.റ്റി.പി.സി. അധികൃതർ ക്ഷേത്രഭൂമി കൈയേറുകയും ഭക്തർക്ക് ക്ഷേത്രദർശനം നടത്താനുള്ള പരമ്പരാഗത പാത കെട്ടിയടയ്ക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കൾക്കൊപ്പം പാഞ്ചാലിമേട്ടിലെ പൈതൃക നശീകരണ പ്രദേശങ്ങൾ സന്ദർശിച്ചശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശശികല.
ഭക്തജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധങ്ങൾക്ക് ഹിന്ദു ഐക്യവേദി നേതൃത്വം നൽകുമെന്ന് ശശികല പറഞ്ഞു.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.വി.ശിവൻ, നേതാക്കളായ രാജേഷ് നട്ടാശ്ശേരി, ഇ.ജി.മനോജ്, പ്രൊഫ. ഹരിലാൽ, സി.ഡി.മുരളീധരൻ, റ്റി.കെ.രാജു എന്നിവർ പങ്കെടുത്തു.