KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലതികാ സുഭാഷിന് സീറ്റ് നൽകാഞ്ഞത് നീതികേട്-പി.സി.ജോർജ്

എരുമേലി: ഏറ്റുമാനൂരിൽ ലതികാ സുഭാഷിന് സീറ്റ് നൽകാഞ്ഞത് കോൺഗ്രസ് പാർട്ടി കാണിച്ച നീതികേടെന്ന് പൂഞ്ഞാർ നിയമസഭാമണ്ഡലം ജനപക്ഷം സെക്യുലർ സ്ഥാനാർഥി പി.സി.ജോർജ്. 

എരുമേലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തെങ്കിലും വീണ്ടും മുടി വളരും. 

കോൺഗ്രസ് പാർട്ടിക്കുണ്ടായ അവമതിപ്പ് എത്ര കഴുകിയാലും മാറില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ലതികാ സുഭാഷിനെ കോൺഗ്രസ് അവഗണിച്ചത് മര്യാദകേടാണ്. 

മണ്ഡലത്തിലെ വോട്ടർമാരുടെ മനസ്സ് ഒപ്പമുണ്ടെന്നും വ്യാജപ്രചാരണങ്ങൾ വിലപ്പൊവില്ലെന്നും ശബരിമല വിഷയത്തിൽ തന്റെ നിലപാട് വിശ്വാസിസമൂഹത്തിന് ബോധ്യപ്പെട്ടതാണെന്നും പറഞ്ഞു. 

മഹാതീർഥാടനകേന്ദ്രമായ ശബരിമലയെ അപമാനിച്ചതും പ്രതിഷേധിച്ച വിശ്വാസികൾക്കെതിരേ കേസെടുത്തതും കടകംപള്ളി സുരേന്ദ്രൻ ദേവസ്വംമന്ത്രിയായ ഇടതുസർക്കാരാണ്. വളരെ വൈകിയെങ്കിലും ശബരിമല സംഭവത്തിൽ മന്ത്രി നിലപാട് തിരുത്തിയതിൽ നന്ദിയുണ്ടെന്നും പി.സി.ജോർജ്‌ പറഞ്ഞു.

error: Content is protected !!