വൺ റാങ്ക് വൺ പെൻഷൻ പരിഷ്കരണം നടപ്പാക്കണം
പൊൻകുന്നം: 2019 ജൂലായിൽ നടപ്പാക്കേണ്ടിയിരുന്ന വൺ റാങ്ക് വൺ പെൻഷൻ പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്ന് നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് ഘടകം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡൻറ് ഡോമിനിക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, താലൂക്ക് സെക്രട്ടറി രാജേഷ്, ജില്ലാ ട്രഷറർ ജോസ് പടിയറ, താലൂക്ക് ട്രഷറർ മാത്യൂസ് വയലിൽ, പ്രകാശ് പാറത്തോട് എന്നിവർ പ്രസംഗിച്ചു.
നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ഭാരവാഹികളായി താലൂക്കിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ബെന്നി കാരയ്ക്കാട്ട് (ദക്ഷിണമേഖല സെക്രട്ടറി), വിജയൻ നായർ (സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി), ടി.കെ.പദ്മകുമാരി(ഫാമിലി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്) എന്നിവരെ ആദരിച്ചു.