പൊൻകുന്നം ചേപ്പുംപാറയിൽ രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു .
പൊൻകുന്നം: പെരുമഴയ്‌ക്കൊപ്പം പതിവായി എത്തുന്ന ഇടിമിന്നൽ നാട്ടിൽ നാശം വിതയ്ക്കുന്നു. ചേപ്പുംപാറയിൽ രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു. പുരയിടത്തിൽ അരുൺ മാത്യു(29), കൈതമറ്റം അഖിൽ (31) എന്നിവർക്കാണ് പരിക്കേറ്റത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ വീട്ടിലിരിക്കെയാണ് സുഹൃത്തുക്കളായ ഇരുവർക്കും ശനിയാഴ്ച വൈകീട്ട് ഇടിമിന്നലേറ്റത്. അഖിലിന്റെ വലിയച്ഛൻ ദേവസ്യയുടെ മരണാനന്തരചടങ്ങുകൾക്കുശേഷം ബന്ധുക്കൾക്കൊപ്പം വീട്ടിലിരിക്കെയാണ് മിന്നലേറ്റത്.