കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്‌സ്റ്റൈൽസ് തിങ്കളാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് അടച്ചിടുന്നു ..

കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പുൽപ്പേൽ ടെക്‌സ്റ്റൈൽസ് അഞ്ചു ദിവസത്തേക്ക് അടച്ചിടുവാൻ തീരുമാനിച്ചതായി മാനേജ്‌മന്റ് അറിയിച്ചു.

ഏപ്രിൽ 19 തിങ്കളാഴ്ച മുതൽ ഏപ്രിൽ 23 വെള്ളിയാഴ്ച വരെ അഞ്ചുദിവസത്തേക്ക് കട അടഞ്ഞു കിടക്കും. 24 ശനി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കട തുറന്ന് പ്രവർത്തിക്കുകയെന്നും പുൽപ്പേൽ ടെക്സ്റ്റയ്ൽസ് മാനേജ്മെൻറ് അറിയിച്ചു. രോഗ നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പോലീസും സ്വീകരിക്കുന്ന നടപടികൾക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മാനേജ്‌മന്റ് വ്യക്തമാക്കി.

error: Content is protected !!