ശക്തമായ ഇടിമിന്നലേറ്റ് ഗർഭിണിയായ പശു തൽക്ഷണം ചത്തു വീണു

പൊൻകുന്നം : ദിവസംതോറുമുള്ള ശക്തമായ ഇടിമിന്നൽ ജനങ്ങളെ ഭീതിയിലാക്കുന്നു. ശനിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലേറ്റ് ചെറുവള്ളി ആറ്റുപുറത്ത് ജി.സന്തോഷ്‌കുമാറിന്റെ പശു ചത്തു. ഏഴുമാസം ഗർഭിണിയായ പശുവാണ് ചത്തത്. പറമ്പിൽ കെട്ടിയിരുന്ന പശു മിന്നലിന്റെ ആഘാതത്തിൽ ഉടൻ തന്നെ ചത്തു വീഴുകയായിരുന്നു.

അന്നേ ദിവസം ചേപ്പുംപാറയിൽ രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു പരിക്കേറ്റിരുന്നു. പുരയിടത്തിൽ അരുൺ മാത്യു(29), കൈതമറ്റം അഖിൽ(31) എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!