വീട്ടുമുറ്റത്ത് സത്യാഗ്രഹം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ..

കാഞ്ഞിരപ്പള്ളി :ഇടതുപക്ഷ ജനാധപത്യമുന്നണി ആഹ്വാനം ചെയ്ത വീട്ടുമുറ്റത്ത് സത്യാഗ്രഹത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തു. കേന്ദ്ര ഗവൺമെൻറിന്റെ, പൊതുജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!