വാക്സീൻ വിതരണത്തിൽ മെല്ലപ്പോക്ക്; പ്രതിദിനം ശരാശരി 8000 പേർക്ക് മാത്രം

കോട്ടയം ∙ വാക്സീൻ വിതരണത്തിൽ മെല്ലപ്പോക്കു തുടരുന്നു. ശരാശരി 8000 പേർക്ക് മാത്രമാണ് ജില്ലയിൽ ഓരോ ദിവസവും വാക്സീൻ നൽകുന്നത്. കോട്ടയത്തെക്കാൾ കോവിഡ് നിരക്ക് കുറവുള്ള ചില ജില്ലകളിൽ 12000 ഡോസിന് മുകളിൽ പ്രതിദിനം വാക്സീൻ നൽകുമ്പോഴാണിത്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ വാക്സീൻ വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെൻട്രൽ ജംക്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. അതേസമയം രണ്ടാം ഡോസ് എടുക്കാൻ സമയമായവർ ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നു കലക്ടർ എം. അഞ്ജന അറിയിച്ചു. കോവിഷീൽഡ് വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ച് 6 ആഴ്ച മുതൽ 8 ആഴ്ച വരെയുള്ള സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും.

∙ ബുക്കിങ് 3 മുതൽ

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനാണ് www.cowin.gov.in പോർട്ടലിൽ വാക്‌സിനേഷൻ ബുക്കിങ് ആരംഭിക്കുന്നത്. മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്ത് പിറ്റേ ദിവസത്തെ ക്യാംപുകളിൽ ബുക്കിങ് നടത്താമെന്ന്  കലക്ടർ അറിയിച്ചു.

കോവിഡ് വാക്സീൻ കേന്ദ്രങ്ങൾ

ജില്ലയിൽ ഇന്ന്  35 കേന്ദ്രങ്ങളിൽ കോവിഡ് വാക്സീൻ നൽകും. 33 കേന്ദ്രങ്ങളിൽ കോവാക്സീനും രണ്ടിടത്ത് കോവിഷീൽഡുമാണ് നൽകുക. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് ബുക്കിങ് ലഭിച്ചവർക്കു മാത്രമാണ് കുത്തിവയ്പ് ലഭിക്കുക  കോവാക്സീൻ നൽകുന്ന കേന്ദ്രങ്ങൾ സമയം : രാവിലെ ഒൻപതു മുതൽ നാലു വരെ

∙ അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
∙ ചങ്ങനാശേരി ജനറൽ ആശുപത്രി
∙ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
∙ ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
∙ ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
∙ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
∙ ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
∙ കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
∙ പാലാ ജനറൽ ആശുപത്രി
∙ രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
∙ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
∙ ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
∙ ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക ആശുപത്രി
∙ വൈക്കം താലൂക്ക് ആശുപത്രി

സമയം: രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ
∙ ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
∙ കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
∙ കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
∙ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
∙ കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
∙ മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
∙ മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
∙ മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
∙ മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

∙ മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം
∙ നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
∙ പരിപ്പ് കുടുംബാരോഗ്യ കേന്ദ്രം
∙ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
∙ സചിവോത്തമപുരം കുടുംബാരോഗ്യ കേന്ദ്രം
∙ സർഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
∙ തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
∙ വാഴൂർ കുടുംബാരോഗ്യ കേന്ദ്രം
∙ വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം

കോവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾസമയം: രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ
∙ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ
∙ കോട്ടയം മെഡിക്കൽ കോളജ് 

error: Content is protected !!