കോവിഡ് വ്യാപനം അപകടകരമായ നിലയിലേക്ക് .. ,കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പുതിയതായി 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാഞ്ഞിരപ്പള്ളി താലൂക്കിൽ 458 പേർക്കും…
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് 458 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പുതിയതായി 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുണ്ടക്കയം- 72, ചിറക്കടവ്- 67, പാറത്തോട്- 58, എരുമേലി-55, മണിമല – 38, കൂട്ടിക്കൽ 22, കോരുത്തോട് 20 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തിലെ കണക്കുകൾ.
കോട്ടയം ജില്ലയിൽ 2917 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്. അതായത് ജില്ലയിൽ പരിശോധിക്കുന്ന ഓരോ 100 പേരിലും പേർ കോവിഡ് ബാധിതരെന്നു തെളിയുന്നു.
ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ മഹാരാഷ്ട്രാ വകഭേദം കോട്ടയത്ത് കൂടുതൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കോവിഡ് വ്യാപനം കത്തിപ്പടരുന്നതിന്റെ കാരണം ഈ വകഭേദത്തിന്റെ സാന്നിധ്യമെന്നു കരുതുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന കാണിക്കുന്ന സ്ഥലങ്ങളിൽ പലയിടത്തും കോവിഡ് പരിശോധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. . പരിശോധനാക്കിറ്റുകളുടെ അഭാവമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വളരെ കുറച്ചു കിറ്റുകൾ മാത്രമാണ് പല സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാകുന്നത് .
സ്വകാര്യ ലാബുകളിൽ പരിശോധിക്കാനാണ് പലയിടത്തും ടെ നിർദേശിക്കുന്നത് . എന്നാൽ സ്വകാര്യ ലാബുകൾ RTPCR ടെസ്റ്റിന് ഈടാക്കുന്ന 1,700 രൂപ സാധാരണക്കാർക്ക് താങ്ങാകുവാൻ പറ്റുന്നതിലും അധികമാണ്. അതിനാൽ തന്നെ കോവിഡിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനകൾ ഒഴിവാക്കുകയാണ് എന്നത് വ്യാപനം കൂടുതലാകുവാൻ വഴിതെളിക്കുന്നു.