ആഹാരം പടിവാതിൽക്കൽ; പണി പോയവർക്കു പണി
കോട്ടയം: കോവിഡിന്റെ രണ്ടാം തരംഗത്തിലും ഹോം ഡെലിവറി ഓണ്‍ലൈൻ ഭക്ഷണവിതരണത്തിന് വൻ ഡിമാന്‍ഡ്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ കാലത്ത് വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകിയ ഹോട്ടലുകൾ ഈ നിയന്ത്രണ കാലത്തും ഭക്ഷണം വീടുകളിലെത്തിക്കുന്നതിനാണു മുൻഗണന നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പട്ടണങ്ങളിൽ വൻകിട റസ്റ്ററന്റുകളും ഭക്ഷണ വിതരണ കന്പനികളും അവസരം മുതലെടുത്തപ്പോൾ ഇത്തവണ ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളും അതിജീവനത്തിനായി ഹോം ഡെലിവറി സംവിധാനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സൊമാറ്റോ, സ്വിഗി എന്നിവയാണു കോട്ടയത്ത് പ്രമുഖ ഹോം ഡെലിവറി കന്പനിക്കാർ. കൂടാതെ കോ കോ, കാലിക്കറ്റ് കിച്ചണ്‍, കെഎഫ്സി, വീനസ്, ചിക്കിംഗ് തുടങ്ങിയവയ്ക്ക് സ്വന്തമായി ഡെലിവറി സംവിധാനവുമുണ്ട്. മൊബൈൽ ആപ്പിൽ കയറി നോക്കിയാൽ ഹോം ഡെലിവറി റെസ്റ്റോന്റുകൾ-ഭക്ഷണവിഭവങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ചിലപ്പോൾ ഓഫറുകളും കാണും. ഇതിൻ പ്രകാരം ഓർഡർ ചെയ്താൽ ഭക്ഷണം വീട്ടിലെത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. പണം ഓണ്‍ലൈനായിട്ടാണു കൂടുതലും സ്വീകരിക്കുന്നത്.
ആദ്യ ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടവർക്കും കോവിഡ് രണ്ടാം വരവിൽ എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ടവർക്കും ആശ്വാസമായി മാറുകയാണ് ഓണ്‍ലൈൻ ഭക്ഷണവിതരണ മേഖല.
വിദേശത്തുനിന്നു തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയവർ, വിദ്യാർഥികൾ, പാർട്ടൈം ജോലിക്കാർ തുടങ്ങി നിരവധിയാളുകൾ ഇന്ന് ഈ മേഖലയിലുണ്ട്. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഇരുന്നൂറോളം പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. രാവിലെ മുതൽ രാത്രിവരെ ജോലിചെയ്യുന്ന ഒരാൾക്ക് 1000 രൂപ വരെ ദിവസം ലഭിക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ കാഞ്ഞിരപ്പള്ളിയിൽ ഏതാനും യുവാക്കൾ ചേർന്ന് ആരംഭിച്ച ടൗണ്‍സ് ആപ്പിനും ചായപ്പീടിക ആപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ഹോട്ടലുകളെയും ഉൾപ്പെടുത്തി റെസോയി എന്ന ആപ്പിൽ ഭക്ഷണം വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം പകുതിയോടെ ഇത് ആരംഭിക്കും.
x