ജ​​ന​​ങ്ങ​​ളു​​ടെ വി​​ധി​​യെ​​ഴു​​ത്ത് മാ​​നി​​ക്കു​​ന്നു​​വെ​​ന്ന് അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം

∙ എൻഡിഎ എ ക്ലാസ് മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്ന കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തിനു വോട്ടെണ്ണലിൽ ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിഞ്ഞില്ല. ബിജെപി അധികാരത്തിലുള്ള പള്ളിക്കത്തോട് പഞ്ചായത്തിൽ പോലും എൻഡിഎ സ്ഥാനാർഥിക്കു ലീഡ് ചെയ്യാനായില്ല. 2016ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വി.എൻ.മനോജിനു ലഭിച്ചതിനെക്കാൾ രണ്ടായിരത്തി അഞ്ഞൂറോളം വോട്ടുകളുടെ കുറവും ഉണ്ടായി.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​രാ​​ജ​​യ​​ത്തി​​ൽ തെ​​ല്ലും ദു​​ഃ ഖമി​​ല്ലെ​​ന്ന് അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം എം​​പി. എ​​ല്ലാം ജ​​ന​ന​ന്മ​യ്ക്കാ​​യി ക​​രു​​തു​​ന്ന​​തി​​നാ​​ൽ ഈ ​​പ​​രാ​​ജ​​യ​​വും ന​ന്മ​​യി​​ൽ ക​​ലാ​​ശി​​ക്കു​​മെ​​ന്നാ​​ണ് വി​​ചാ​​രി​​ക്കു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ വി​​ജ​​യി​​ച്ച എ​​ൻ. ജ​​യ​​രാ​​ജി​​നെ അ​​ഭി​​ന​​ന്ദ​​നം അ​​റി​​യി​​ച്ചു. ജ​​ന​​ങ്ങ​​ളു​​ടെ വി​​ധി​​യെ​​ഴു​​ത്ത് മാ​​നി​​ക്കു​​ന്നു​​വെ​​ന്നും അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം പ​​റ​​ഞ്ഞു.

error: Content is protected !!