കോവിഡ് പ്രതിരോധ – ചികിൽസാ സൗകര്യങ്ങൾ വിലയിരുത്തുവാൻ നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തുന്നു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ – ചികിൽസാ സൗകര്യങ്ങൾ സംബന്ധിച്ച് വിലയിരുത്തുന്നതിനായി അവലോകന യോഗം നടത്തും. നിയുക്ത പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച (10.05.2021) 2:30 പി.എം. ന് നിയോജക മണ്ഡലത്തിലെ വിവിധ പ്രാഥമിക, കുടുംബ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ യോഗം എം എൽ എയുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും സാന്നിധ്യത്തിൽ ഓൺലൈനിൽ ആണ് നടത്തുന്നത്.
കോവിഡ് ചികിൽസാ – പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. പോരായ്മകളും കുറവുകളും പരിഹരിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിയുക്ത പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.