എരുമേലി സി എഫ് എൽ റ്റി സിയിൽ ആദ്യ മരണം. മുണ്ടക്കയം സ്വദേശി പുതുപ്പറമ്പിൽ സോമൻ (59) നിര്യാതനായി

എരുമേലി : ഏതാനും ദിവസങ്ങൾക്ക് മുൻപ് വീണ്ടും പ്രവർത്തനം തുടങ്ങിയ എരുമേലിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ചികിത്സയിൽ കഴിഞ്ഞ മുണ്ടക്കയം സ്വദേശി പുതുപ്പറമ്പിൽ സോമൻ (59) ആണ് ഇന്നലെ മരണപ്പെട്ടത്. പ്രമേഹ ബാധിതൻ കൂടിയായിരുന്നു. നിലവിൽ 79 പേരാണ് ഇപ്പോൾ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നത്.

ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മുണ്ടക്കയത്ത് നിന്നും എരുമേലി സി എഫ് എൽ റ്റി സി യിലേക്ക് മാറ്റിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡോക്ടർ പരിശോധിച്ച ശേഷം മടങ്ങിയ ഉടൻതന്നെ സോമൻ കുഴഞ്ഞു വീണു. തുടർന്ന് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുക്കളും വാർഡ് മെമ്പറും എത്തി തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി ഏറ്റുവാങ്ങി

error: Content is protected !!