മാതൃദിനത്തിൽ അമ്മമാർക്ക് വരകളിലൂടെ ആശംസകൾ നേർന്നുകൊണ്ട് കുട്ടികൾ
പാറത്തോട് : ലോക്ഡൗണിലെ രണ്ടാം ദിവസമായ മാതൃദിനത്തിൽ പെൻസിൽ ഡ്രോയിംഗിൽ ആശംസകൾ നേർന്നുകൊണ്ട് കുട്ടികൾ ഒത്തു കൂടി.
പാറത്തോട്ടിലെ ബന്ധൂഗൃഹത്തിലെത്തിയ ഏന്തയാർ പുത്തൻതറയിൽ ദിനേശ് – ബിജി ദമ്പതികളുടേയും സതീഷ് – രജനി ദമ്പതികളുടേയും പുത്രിമാരായ ജാനകിയും ഗൗരിയും കരിനിലം കുളത്തുങ്കൽ സുജിത് – അശ്വതി ദമ്പതികളുടെ മകൻ മാധവുമാണ് അമ്മമാർക്ക് പടം വരച്ച്ആശംസകൾ അർപ്പിച്ചത്.. ഇവർ മൂവരും കലാരംഗത്തും പെൻസിൽ ഡ്രോയിംഗിലും വിദ്യാലയങ്ങളിൽ മികവു തെളിയിച്ചിട്ടുണ്ട്..