ശബരി റെയിൽവേ : എസ്റ്റിമേറ്റ് പുതുക്കുന്നതിന് മുന്നോടിയായി കൊല്ലപ്പള്ളി മുതൽ എരുമേലി വരെ ലിഡാർ സർവേ നടത്തും

എരുമേലി : ശബരി റെയിൽവേ പാതയുടെ ചിലവിന്റെ പകുതിഭാഗം സംസ്ഥാന സർക്കാർ വഹിക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ പദ്ധതി പുനർജീവിക്കുന്നു. ഇതിന്റെ ആദ്യപടിയായി എസ്റ്റിമേറ്റ് പുതുക്കാനുള്ള നടപടികളിലേക്ക് കെ റെയിൽ കടന്നു.

ഈ പാതയിലെ രാമപുരത്തിന് അടുത്തുള്ള കൊല്ലപ്പള്ളി മുതൽ എരുമേലി വരെയുള്ള നാല്പതുകിലോമീറ്റർ ദൂരം ലിഡാർ സർവേ നടത്താനുള്ള തീരുമാനത്തിലാണ്. ഇതിനായി കരാർ ക്ഷണിച്ചിരുന്നു, 36 ലക്ഷം രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കിയിരിക്കുന്നത്. 45 ദിവസം ആണ് സർവേയുടെ കാലാവധി. അങ്കമാലി മുതൽ എരുമേലി വരെ 116 കിലോമീറ്റർ ആണ് ദൂരം.

കാഞ്ഞിരപ്പള്ളി മേഖലയിൽ എലിക്കുളം, കപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളി വഴി എരുമേലി പ്രപ്പോസ് വഴി എരുമേലി എംഇഎസ് കോളേജിന്റെ അടുത്ത് സ്റ്റേഷൻ സ്ഥാപിക്കുവാനാണ് നിലവിലെ പ്ലാൻ സൂചിപ്പിക്കുന്നത്.

1997-98-ലെ റെയിൽവേ ബജറ്റിലാണ് ശബരി റെയിൽപ്പാത പ്രഖ്യാപിച്ചത് അന്ന് 550 കോടി രൂപയാണ് വകയിരുത്തിയത് 2017-ൽ 2815 കോടി ആയി ഉയർന്നു. ദക്ഷിണ െറയിൽവേയുടെ നിർദേശപ്രകാരമാണ് കെ റെയിൽ എസ്റ്റിമേറ്റ് പുതുക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റിൽ അടിസ്ഥാനത്തിൽ ആയിരിക്കും ഭാവി കാര്യങ്ങൾ. കിഫ്ബിയിൽനിന്നു രണ്ടായിരം കോടി രൂപ റെയിൽപ്പാതയ്ക്കായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടക്കേണ്ടത്. ഇതിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഭൂമി ഏറ്റെടുത്തു. ബാക്കിയുള്ള സ്ഥലങ്ങളിൽ ചിലയിടത്ത് സാമൂഹിക ആഘാത പഠനം നടത്തുന്നുണ്ട്. ലിഡാർ സർവേ:

അത്യാധുനിക ത്രീ ഡയമെൻഷനൽ ആകാശ സർവേ ആണ് ലിഡാർ സർവേ. ലിഡാർ എന്ന ഉപകരണത്തിൽനിന്നുള്ള രശ്മികൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ പതിക്കുന്ന ഇടങ്ങളിലെ സ്ഥലത്തിന്റെയും അവിടങ്ങളിലുള്ള ചലിക്കുന്നതും ചലിക്കാത്തതുമായ സകലകാര്യങ്ങളും ഒരു ഉപകരണത്തിലേക്ക് സേവ് ആകുകയും പിന്നീട് ആ ഡേറ്റ പ്രോസസ്ചെയ്തു സ്ഥലത്തിന്റെ ഉയരം അവിടത്തെ റോഡുകൾ കെട്ടിടങ്ങൾ തുടങ്ങി സകലകാര്യങ്ങളും വിശദമായ വിവരങ്ങൾ സഹിതം ഭൂപടങ്ങൾ ആയി കിട്ടുകയുംചെയ്യും.

ഡ്രോൺ, ഹെലികോപ്റ്ററുകൾ ചെറുവിമാനങ്ങൾ എന്നിവയിലും ലിഡാർ ഉപകരണം ഘടിപ്പിച്ചു സർവേ നടത്താം. റോഡ് വിവര സർവേ ആണെങ്കിൽ കാറിൽ ഈ ഉപകരണം ഘടിപ്പിച്ചുകൊണ്ട് ഡ്രൈവ് ചെയ്താൽ മതിയാകും.

error: Content is protected !!