സർവകലാശാല പരീക്ഷകൾക്ക് തുടക്കം സുരക്ഷയോടെ ഹയർ സെക്കൻഡറി പ്രാക്ടിക്കലും
വിവിധ സർവകലാശാലാ പരീക്ഷകൾ തിങ്കളാഴ്ച കോട്ടയം ജില്ലയിലെ പല കേന്ദ്രങ്ങളിൽ നടന്നു. വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളേജിൽ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കിയിരുന്നു.
പ്രധാനമായും ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് നടന്നത്. വിവിധ ജില്ലകളിൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. മുൻകൂട്ടി വിദ്യാർഥികളിൽനിന്ന് ഓപ്ഷൻ സ്വീകരിച്ചാണ് പരീക്ഷ നടത്തിയത്. എം.ജി.സർവകലാശാലയുടെ പരീക്ഷകൾ 173 സെന്ററുകളിലും മറ്റ് ജില്ലകളിലായി അഞ്ച് കേന്ദ്രങ്ങളിലും നടന്നു.
ബി.എ., ബി.എസ്.സി. പരീക്ഷകളാണ് തിങ്കളാഴ്ച ആരംഭിച്ചത്. 42,000 റെഗുലർ വിദ്യാർഥികൾ പരീക്ഷ എഴുതി. ബികോം പരീക്ഷ ചൊവ്വാഴ്ച നടക്കും. ഏകേദശം 60,000 വിദ്യാർഥികൾ പരീക്ഷയെഴുതും. ഇതിന് പുറേമയാണ് െെപ്രവറ്റായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം. ബി.എ.യ്ക്ക് 5000 പേരും ബി.കോമിന് 9500 പേരുമാണ് െെപ്രവറ്റായി പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് സ്വയംഭരണാധികാരമുള്ള വിവിധ കോളേജുകളുടെ പരീക്ഷകളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ എം.എസ്.സി. കെമിസ്ട്രിയിലെ എ. ബാലേന്ദു നായരും സുഹൃത്തുക്കളും മെയിൻ പരീക്ഷയിലൊന്നാണ് തിങ്കളാഴ്ച സി.എം.എസ്. കോളേജിലാണ് എഴുതിയത്. ഇതേപോലെ ഇവിടെയുള്ള വിവിധ കോളേജുകളുടെ പരീക്ഷകൾ മറ്റ് ജില്ലകളിലും നടന്നു.ഹയർ സെക്കൻഡറി പ്രാക്ടിക്കലും
ഹയർ സെക്കൻഡറി ക്ളാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ ആരംഭിച്ചു. ഒരുസമയം 15 പേരെ വീതമാണ് ലാബിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ, അധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ എന്നിവർ ഇരട്ട മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ചുമാണ് പരീക്ഷാഹാളിൽ എത്തിയത്. ലാബുകളിലെ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്ക് മുൻപും ശേഷവും അണുവിമുക്തമാക്കി ചെയ്തു. കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബോട്ടണി, സുവോളജി, ജ്യോഗ്രഫി വിഷയങ്ങളിലായി നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷ രണ്ടാഴ്ച നീളും.