KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടത്ത് അപകടം .. മൂന്നു വാഹനങ്ങൾ തകർന്നു..

ചെറുവള്ളി: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ പഴയിടത്ത് നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച ശേഷം തെറിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിൽ വീണു. അതിനുശേഷം റോഡിൽ കീഴ്‌മേൽ മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോയുടെ മുകളിലും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലുമാണ് ആദ്യം വീണത്. കാറോടിച്ചിരുന്ന മണിമല തേൻമാക്കൽ ആയുർവേദ ആശുപത്രിയിലെ ഡോ.രഞ്ജിത്ത് (35) നാണ് പരുക്കേറ്റത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയിടം മണ്ണനാനിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം. മണിമല ഭാഗത്ത് നിന്നു വന്നതാണ് കാർ. മൂന്നുവാഹനങ്ങൾക്കും നാശമുണ്ട്.

error: Content is protected !!