മകരവിളക്കിന് എട്ടുദിവസം: ഒരുക്കങ്ങൾക്ക് വേഗം കൂടി

ശബരിമല: മകരവിളക്ക് അടുത്തതോടെ സന്നിധാനത്ത് ഒരുക്കങ്ങൾക്ക് വേഗംകൂടി. പോലീസിൽ അടക്കം കൂടുതൽ ജീവനക്കാരെ നിയോഗിക്കാനുള്ള നടപടികൾ തുടങ്ങി.

വനംവകുപ്പ് മേധാവി കഴിഞ്ഞദിവസം പൊന്നമ്പലമേട്ടിൽ സന്ദർശനം നടത്തി. പമ്പഹിൽടോപ്പ് അടക്കമുള്ള കേന്ദ്രങ്ങൾ മകരജ്യോതി കാണാനായി തുറന്നുകൊടുക്കുന്നുണ്ട്. പുല്ലുമേട് മകരജ്യോതി ദർശനത്തിന് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ കാടുവെട്ടി വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

സന്നിധാനത്ത് പാണ്ടിത്താവളം, മാളിപ്പുറം, അന്നദാനമണ്ഡപം, ശബരിപീഠത്തിനുസമീപത്തെ വനമേഖല, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം, കെ.എസ്.ഇ.ബി., ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് മകരജ്യോതി കാണാൻ സൗകര്യമുള്ളത്. 60000 പേർക്ക് ഈ കേന്ദ്രങ്ങളിൽനിന്നുതന്നെ മകരജ്യോതി കാണാൻ കഴിയും.

12-ാം തീയതിമുതൽ സന്നിധാനത്ത് എത്തുന്നവർ മകരവിളക്കുവരെ സന്നിധാനത്ത് തുടർന്നേക്കാം. ഈ മൂന്നുദിവസങ്ങളിലായി ഇവിടെയെത്തുന്ന തീർഥാടകർക്കായി കൂടുതൽ പോലീസുകാർ ആവശ്യമാണ്.മകരവിളക്കിനായി കെ.എസ്.ആർ.ടി.സി.യുടെ 1000 ബസുകൾ സർവീസ് നടത്തും. 14,15 തീയതികളിലാണിത്. നിലവിൽ ചെങ്ങന്നൂരിലേക്ക് എ.സി. ബസുകളുടെ സർവീസ് ആരംഭിച്ചിട്ടുണ്ട്. 120 വണ്ടികളാണ് ഇപ്പോൾ ചെയിൻ സർവീസിനുമാത്രമായുള്ളത്. എഴുപതോളം ബസുകൾ അല്ലാതെയും സർവീസിനുണ്ട്. ഇതിനുപുറമെ മറ്റ് ഡിപ്പോകളുടെ സർവീസുകൾ വേറെയുമുണ്ട്. 101 വണ്ടികൾ ദീർഘദൂര സർവീസുകളും നടത്തുന്നുണ്ട്

error: Content is protected !!