പ്രളയത്തിൽ തകർന്നവെള്ളനാടി-വള്ളക്കടവ് പാലം പുനർനിർമിച്ചില്ല; തൊഴിലാളി സംഘടനകൾ മുണ്ടക്കയം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന വെള്ളനാടി-വള്ളക്കടവ് പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് യു.ടി.യു.സി, ഐ.എൻ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി. ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം അധ്യക്ഷത വഹിക്കും.
വെള്ളനാടി, വട്ടക്കാവ്, ഇഞ്ചിയാനി, പുലിക്കുന്ന് നിവാസികളുടെ എക ആശ്രയമായിരുന്ന വള്ളക്കടവ് പാലം നശിച്ചതോടെ 15-കിലോമീറ്റർ അധികം സഞ്ചരിക്കണം.
ഏക യാത്രാമാർഗം നിലച്ചതോടെ തൊഴിലാളികളും ദുരിതത്തിലാണ്.
ഐ.എൻ.ടി.യു.സി. ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ, യു.ടി.യു.സി. ജനറൽ സെക്രട്ടറി ഇ.വി. തങ്കപ്പൻ,ഡി.സി.സി. അംഗം കെ.എസ്. രാജു, ആർ.എസ്.പി. ലോക്കൽ സെക്രട്ടറി സിജു കൈതമറ്റം, കെ.ജി.ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.