KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി.

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിനു സമീപത്തു നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സീമോൻ തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. ജനപ്രതിനിധികൾ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മേരീ ക്യുൻസ്‌ മിഷൻ ഹോസ്പിറ്റൽ നേഴ്സിംഗ് വിദ്യാര്‍ത്ഥികൾ, സെന്റ് ഡോമിനിക്സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ അണി ചേർന്നു.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ സ്ക്കിറ്റും ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി സിന്ധു മോഹനന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹുമാന്യനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ഡയസ് മാത്യു കോക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. അന്നമ്മ വര്‍ഗ്ഗീസ്, വികസനകാര്യ ചെയര്‍മാന്‍ ശ്രീ.ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. വിജയമ്മ വിജയലാല്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. രാജന്‍ റ്റി, ശ്രീ.കെ.കെ ശശികുമാര്‍, ശ്രീമതി. സോഫി ജോസഫ്, ശ്രീ.അലിയാര്‍ കെ.യു, ശ്രീമതി. സുമീന അലിയാര്‍, ശ്രീമതി. ജോളി തോമസ്, ശ്രീ.ആന്‍റണി ജോസഫ്, ശ്രീ. ബിജോജി തോമസ്, ശ്രീമതി.ഏലിയാമ്മ ജോസഫ്, ശ്രീ. സിയാദ് കെ.എ, ശ്രീമതി. ഷാലിമ ജെയിംസ്, ശ്രീമതി.ബീന ജോസഫ്, ശ്രീമതി.ജിജി ഫിലിപ്പ്, ശ്രീ.കെ.പി.സുജീലന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്വേതാ ശിവദാസ്, സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!