കോവിൽക്കടവ് പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കണം
പ്രളയത്തിൽ കൈവരികൾ തകർന്ന കോവിൽക്കടവ് പാലം
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കോവിൽക്കടവ് പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽനിന്ന് ബിഷപ്പ് ഹൗസ് റോഡിലേക്ക് പ്രവേശിക്കുന്ന ചിറ്റാർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരികളാണ് ഇനിയും പുനഃസ്ഥാപിക്കാത്തത്. കഴിഞ്ഞ പ്രളയത്തിൽ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ വെള്ളവും തടിയും മറ്റും ഒഴുകിയെത്തിയാണ് പാലത്തിന്റെ കൈവരികൾ നശിച്ചത്. പട്ടണത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഈരാറ്റുപേട്ട റോഡിൽനിന്ന് കുരിശുങ്കലിൽ എത്താനായി ഉപയോഗിക്കുന്ന സമാന്തരപാതകൂടിയാണിത്. ഇതുവഴി കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത് ഏറെ ഭീതിയോടെയാണ്.