കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആരോഗ്യമേള 30-ന്
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30-ന് രാവിലെ ഒൻപതുമുതൽ അഞ്ചുവരെ പൊടിമറ്റം സെന്റ് ഡൊമിനിക്‌സ് കോളേജിൽ ബ്ലോക്കുതല ആരോഗ്യമേള നടത്തും. സൗജന്യ ചികിത്സ, മരുന്ന് വിതരണം, ബോധവത്കരണം തുടങ്ങിയവ ലഭ്യമാക്കും. കണ്ണ്, ദന്തവിഭാഗം, പൊതു ആരോഗ്യ വിഭാഗം എന്നിവയിലാണ് ചികിത്സ.
അമിത രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനുള്ള കൗൺസലിങ്, മെൻസ്ട്രുവൽ കപ്പ് വിവിധതരം ഗർഭനിരോധന മാർഗങ്ങൾ, ആയുർവേദ സ്റ്റാൾ, ഹോമിയോ സ്റ്റാൾ, യുനാനി സ്റ്റാൾ, മെന്റൽ ഹെൽത്ത് കൗൺസലിങ് തുടങ്ങി 22-സ്റ്റാളുകൾ മേളയിൽ പ്രവർത്തിക്കും. തുടർ ചികിത്സ ആവശ്യമുള്ളവരെ വിദഗ്‌ധ ചികിത്സയ്ക്കായി അയയ്ക്കും. 30-ന് രാവിലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, പി.കെ.പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.