യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി : കൊരട്ടി കുറുവാമൂഴിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം മൂലമുക്ക്, കുളക്കട സംഗീത ഭവനിൽ സജിനി (46) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കുറുവാമൂഴി ഭാഗത്ത് കുറേനാളുകളായി സജിനി പുരുഷ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു.
മൃതദേഹം കാഞ്ഞിരപ്പള്ളി പോലീസ് എത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം വന്നതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും.