79 കോടി രൂപ ചിലവിൽ കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി റോഡ് പുനരുദ്ധരിക്കും, അതിർത്തികല്ലുകൾ സ്ഥപിച്ചു തുടങ്ങി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 79 കോടി 80ലക്ഷം രൂപ അനുവദിച്ചതായും പ്രസ്തുത പദ്ധതിക്കു ഭരണാനുമതിയും ധന അനുമതിയും ലഭിച്ചതായും കാഞ്ഞിരപ്പള്ളിയുടെ എംഎൽഎയും ഗവ.ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് അറിയിച്ചു.
കിഫ്ബി ഏറ്റെടുത്ത ഈ റോഡ് ബി.എം.ബിസി നിലവാരത്തിലായിരിക്കും നിർമ്മിക്കുക എന്നദ്ദേഹം കൂട്ടിച്ചേർത്തു. 10 മീറ്റർ വീതിയിൽ നിർ മ്മിക്കുന്ന റോഡിന്റെ അതിർത്തികല്ലുകൾ സ്ഥാപിക്കുന്ന നടപടികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്.
ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചുകഴിഞ്ഞാൽ ഈരാറ്റുപേട്ട്, കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി വഴി പത്തനം തിട്ട തിരുവല്ല ഭാഗത്തേക്കുള്ള ഏറ്റവും വേഗത്തിൽ എത്തിച്ചേരാവുന്ന പാതയായി മാറും.