പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ഷെഫീക്കിന്റെ കുടുംബത്തിന് വീടും സ്ഥലവും ഗ്രാമപഞ്ചായത്ത് കൈമാറി

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വട്ടകപ്പാറ ഭാഗത്ത് വലിയപറമ്പിൽ സറീനാ ഷെഫീക്കിന്റെ കുടുംബത്തിന് സുരക്ഷിതം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അഗതി കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയത് .

സ്ഥലം വാങ്ങുന്നതിന് 2.25 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് നാല് ലക്ഷം രൂപയും ഉൾപ്പെടെ 6.25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി , റോസമ്മ ,ശ്യാമള ഗംഗാധരൻ , അസിസ്റ്റന്റ് സെക്രട്ടറി പി എം ഷാജി ,റിഹാസ് തുടങ്ങിയവർ സംസാരിച്ചു

   വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഷെഫിക്കിലായിരുന്നു. ഒരു വർഷം മുമ്പ് ഉദയംപൂർ പോലീസ് സ്റ്റേഷനിൽ  കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്ന് സംസ്ഥാന കുടുംബശ്രീ മിഷൻ പ്രത്യേക അനുമതി നൽകിയതിനെ  തുടർന്നാണ്  ഈ നിർധന കുടുംബത്തിന് എളുപ്പത്തിൽ വീടും സ്ഥലവും ലഭ്യമായത്
error: Content is protected !!