KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏന്തയാർ പാലം ബജറ്റിൽ തുകയില്ല

മുണ്ടക്കയം:പ്രളയത്തിൽ തകർന്ന കൊക്കയാര്‍,ഏന്തയാര്‍ ഈസ്റ്റ്പാലം നിർമ്മാണത്തിനു ബജറ്റിൽ തുക വകയിരുത്തിയില്ല.
കോട്ടയം -ഇടുക്കി ജില്ലകളെയും കൂട്ടിക്കല്‍-കൊക്കയാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ്പാലം, കൊക്കയാര്‍- വെംബ്ലി റോഡിലെ കൊക്കയാര്‍ പാലം എന്നിവയാണ് 2021ലെ പ്രളയത്തില്‍ ഒലിച്ചുപോയത്.നിരവധി ഗ്രാമങ്ങള്‍ ഒറ്റപെട്ടുപോയ ഈപ്രദേശത്ത് താത്കാലിക സംവിധാനം പോലും ഒരുക്കാന്‍ സര്‍ക്കാരോ പ്രാദേശീക ഭരണകൂടങ്ങളോ തയ്യാറായില്ല.
ഒടുവില്‍ നാട്ടുകാര്‍ ചേർന്നു പണം കണ്ടെത്തി താത്കാലിക പാലങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. 
കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചു വേണം സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിനു കുടുംബങ്ങള്‍ ഏന്തയാറ്റിലെത്താന്‍ കഷ്ടപ്പെടുന്നത്.

error: Content is protected !!