പ്രളയബാധിത മേഖലയെ അവഗണിച്ചു
കൊക്കയാര്‍: പ്രളയബാധിത മേഖലയായ കൊക്കയാര്‍ പഞ്ചായത്തിനെ പൂര്‍ണ്ണമായി അവഗണിച്ച ബജറ്റ് ജനങ്ങളാടുളള വെല്ലുവിളിയാണന്നു കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മറ്റി.
നിരവധി റോഡുകളും പാലങ്ങളും തകര്‍ന്ന ഈ പഞ്ചായത്തിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചയിടത്തു കൊക്കയാര്‍, ഏന്തയാര്‍ ഈസ്റ്റു പാലങ്ങള്‍പോലും ബജറ്റില്‍ ഫണ്ടു നല്‍കാന്‍തയ്യാറായില്ല. ഈ രണ്ടു പാലങ്ങള്‍ക്കും ഭരണാനുമതിയും സാങ്കേതിക അനുമതിയുമായന്നു പ്രചരിപ്പിച്ച ജനപ്രതിനിധികള്‍ ജനങ്ങളോടു മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തിരുത്തിപള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.വിജെ.സുരേഷ് കുമാര്‍, സണ്ണി തട്ടുങ്കല്‍, നൗഷാദ് വെംബ്ലി, ടോണി തോമസ്,ഓലിക്കല്‍ സുരേഷ്, ജോസ് ഉളളാട്ട്, സ്വര്‍ണ്ണലത അപ്പുകുട്ടന്‍, ബെന്നി കദളികാട്ടില്‍ പി,.വി വിശ്വനാഥന്‍, സുനിത ജയപ്രകാശ്, ജോസി ജോസഫ്,സ്റ്റാന്‍ലി സണ്ണി,ആഷിക് പരീത്, ഐസിമോള്‍ വിപിന്‍,പി.കെ.ഷാജി,കെ.എച്ച്.തൗഫീക്, ഡി.രാജീവ് ,ബി.ശശിധരന്‍, മാത്യു
കമ്പിയില്‍,പി.കെ.ഷാജി, ഷാഹുല്‍ പാറയ്ക്കല്‍, ആല്‍വിന്‍ ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു.
