സെന്റ് ആന്റണിസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും, ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.
പെരുവന്താനം . സെന്റ് ആന്റണിസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളുടെയും സെന്റ്. ജോസഫ് ഫൊറോന ചർച്ചിന്റെയും സഹകരണത്തോടെ മുണ്ടക്കയം ന്യൂ വിഷൻ ആശുപത്രിയും വെച്ചൂച്ചിറ ബഥനി ഹോമിയോ ക്ലിനിക്കുമായി ചേർന്ന് സൗജന്യ നേത്ര പരിശോധനയും ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.
എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മൂന്ന് പതിറ്റാണ്ടായി സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾ സെന്‍റ്. ആന്‍ററണീസ് കോളേജിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത് അഭിനന്ദനീയമാണെന്നും.മുൻ കാലങ്ങളിൽ കോളേജിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും, സൗജന്യ കമ്പ്യൂട്ടർ പഠന പദ്ധതിയും കമ്മ്യൂണിറ്റി കോളേജുകളും സമൂഹത്തിന് കാലത്തിനനുസരിച്ച് മാറുന്നതിന് ഉപകരിച്ചുവെന്നും നവീന വിദ്യാഭാസ ഭൂമികയിൽ ശ്രദ്ധേയമായ ഇടം സെന്‍റ്. ആന്‍ററണീസ് കോളേജിനുണ്ടെന്നും അദ്ദേഹം അ കൂട്ടിച്ചേർത്തൂ.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ .റ്റി ബിനു യോഗത്തിന് അധ്യക്ഷത വഹിച്ചു . സെന്‍റ്. ആന്‍ററണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണവും, റവ. ഫാദർ തോമസ് നല്ലൂർ കാലായിൽ അനുഗ്രഹപ്രഭാഷണവും നടത്തി . സെന്‍റ്. ആന്‍ററണീസ് കോളേജ് സെക്രട്ടറി ശ്രീ.റ്റി ജോമോൻ ജേക്കബ് സ്വാഗതവും, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഡോമിന സജി, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിയ മോഹൻ ,വൈസ് പ്രിൻസിപ്പാൾ മാരായ ശ്രീമതി സുപർണ്ണ രാജു, ശ്രീമതി റസ് നി മോൾ ഇ .എ ,ശ്രീ.രതീഷ് പി.ആർ , സ്റ്റാഫ് അഡ്വൈസർ ശ്രീ ബേസിൽ പി എൻ, പി ആർ ഒ ശ്രീ ജോസ് ആന്‍റണി ,ഐക്യു എ സി കോർഡിനേറ്റർ ശ്രീ നൈസ് ജോസ്, ശ്രീ.ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്നൂ. കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ ശ്രീ.ജോസഫ് ജോസഫ് ക്യാമ്പ് വിവരണവും, വൈസ് പ്രിൻസിപ്പാൾ ശ്രീ.ബോബി കെ. മാത്യൂ, നന്ദിയും രേഖപ്പെടുത്തി.