എരുമേലി വലിയതോട് സംരക്ഷിക്കാൻ ഉപവാസവുമായി പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി

എരുമേലി: തീർഥാടനകേന്ദ്രമായ എരുമേലിയിൽ ഭക്തർക്കും നാട്ടുകാർക്കും ആശ്രയമായ വലിയതോടി സംന്റെ രക്ഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ഉപവാസവുമായി ഒറ്റയാൾ പോരാട്ടം. പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് രവീന്ദ്രൻ എരുമേലിയാണ് ഒരു പകൽ ഉപവാസമിരുന്നത്.

നാശോന്മുഖമാകുന്ന എരുമേലി വലിയതോടിന്റെ സംരക്ഷണം നടപ്പാക്കണമെന്ന ആവശ്യം രേഖപ്പെടുത്തിയ ബാനറുമായി എരുമേലി ടൗണിലൂടെ ഒറ്റയാൾ പ്രകടനം നടത്തിയശേഷമാണ് പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ഉപവാസമിരുന്നത്. രാവിലെ ഒൻപതിന് തുടങ്ങിയ ഉപവാസ സമരം വൈകീട്ട് അഞ്ചിന് സമാപിച്ചു. കൊച്ചുമക്കളായ ഗൗതവും ഗൗരവും മുത്തച്ഛന് നാരങ്ങാനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.

എരുമേലി ഗ്രാമപ്പഞ്ചായത്ത് ടൗൺ വാർഡ് അംഗം നാസർ പനച്ചി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഇ.ജെ. ബിനോയ് ഇലവുങ്കൽ, സുനിൽ മണ്ണിൽ, സലീം കണ്ണങ്കര, ചന്ദ്രദാസ്, ലൂയിസ് ഡേവിഡ്, ടി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!