മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്; നാലു യുവാക്കൾ പിടിയിൽ
കാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ജോബ് എന്ന് വിളിക്കുന്ന വിഷ്ണു (27), എരുമേലി തടത്തേൽ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ആഴ്ചയിലെ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
രണ്ടു മാലകൾ രണ്ട് ദിവസങ്ങളിലായി പണയം വച്ചാണ് ഇവർ 2,02,000 രൂപ തട്ടിയെടുത്തത്. പിന്നീട് സ്ഥാപനമുടമ മാല പരിശോധിക്കുകയും മുക്കുപണ്ടമാണെന്ന് മനസിലാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ യുവാക്കളെ പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി. കുര്യൻ, എസ്ഐമാരായ രാജേഷ് കുമാർ, സുനിൽകുമാർ, സുരേഷ് കുമാർ, സിപിഒമാരായ ഷിബു എൻ. നായർ, ബോബി സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി