KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പൊള്ളലേറ്റു

മണിമല : മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ സമീപ പ്രദേശത്ത് , വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ രാജമ്മ (72) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് സെൽവരാജും (76) മകൻ വിനീഷും(30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായതിനാല്‍ ഫയര്‍ഫോഴ്‌സിന് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനം വൈകി. മണിമല ഹോളി മാഗി ഫൊറോന പള്ളിക്ക് സമീപമാണ് ദുരന്തമുണ്ടായ വീട്.

രാജവും ഭര്‍ത്താവും മകനും വീടിന്റെ താഴത്തെ നിലയിലാണ് കിടന്നിരുന്നത്. വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും മുകള്‍ നിലയിലാണ് കിടന്നത്. ഇവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

error: Content is protected !!