ചേനപ്പാടി ശാസ്താക്ഷേത്രത്തിൽ ഭാഗവതസപ്താഹവും ഉത്സവവും 

ചേനപ്പാടി: ധർമശാസ്താക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 25-ന് തുടങ്ങും. അന്ന് രാവിലെ തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ 25 കലശം നടത്തും. വൈകീട്ട് ഏഴിന് യജ്ഞശാലയിൽ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരും സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ദീപം തെളിയിക്കും. അഡ്വ.ഗോപാലകൃഷ്ണൻ നായർ പ്രഭാഷണം നടത്തും. യജ്ഞാചാര്യൻ ഇല്ലത്തപ്പൻകാവ് ജനാർദനൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 

26-മുതൽ യജ്ഞദിവസങ്ങളിൽ രാവിലെ ആറിന് വിഷ്ണുസഹസ്രനാമജപം, പാരായണം, 11.45-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 2.15-ന് പാരായണം, ദീപാരാധനയ്ക്ക് ശേഷം സമൂഹപൂജ, ഭജൻസ് എന്നിങ്ങനെയാണ് ചടങ്ങുകൾ. മാർച്ച് നാലിന് യജ്ഞം സമാപിക്കും. 

മാർച്ച് ഒന്നിനാണ് ഉത്സവം തുടങ്ങുന്നത്. വൈകീട്ട് ഏഴിന് കൊടിയേറ്റ്, മാർച്ച് എട്ടിനാണ് ആറാട്ടുത്സവം.

error: Content is protected !!