സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹം തുടങ്ങി
• എരുമേലി സർവസിദ്ധിവിനായക ക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞത്തിന് മുന്നോടിയായി നടന്ന സ്വീകരണഘോഷയാത്ര
എരുമേലി: എരുമേലി സർവസിദ്ധിവിനായക ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. പാലാ കുടക്കച്ചിറ സേവാശ്രമം സ്വാമി അഭയാനന്ദ തീർഥപാദർ ഭദ്രദീപം തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി ചെയർമാൻ വി.എസ്.വിജയൻ അധ്യക്ഷത വഹിച്ചു. മാർഗദർശക മണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ, ടി.എസ്.അശോക് കുമാർ, ഹരിദാസ് നീലകണ്ഠൻ, ഉണ്ണിക്കൃഷ്ണൻ ചിറ്റേത്ത്, വി.പി.വിജയൻ, എസ്. മനോജ്, കെ.എൻ.ശ്രീകുമാർ, അനിയൻ എരുമേലി, വി.എസ്. ഗോപിനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
യജ്ഞശാലയിൽ തിങ്കളാഴ്ച രാവിലെ ഏഴിന് പാരായണാരംഭം. വൈകീട്ട് 5.30-ന് ലളിതാസഹസ്ര നാമാർച്ചന. ബുധനാഴ്ച രാവിലെ 10.30-നാണ് ഉണ്ണിയൂട്ട്. വ്യാഴാഴ്ച വൈകീട്ട് 5.30-ന് വിദ്യാഗോപാല മന്ത്രാർച്ചന. വെള്ളിയാഴ്ച രാവിലെ 10.30-നാണ് രുക്മിണീസ്വയംവരം വൈകീട്ട് 5.30-ന് സർവൈശ്വര്യപൂജ. ഞായറാഴ്ച യജ്ഞം സമാപിക്കും. യജ്ഞദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ട്.