KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസ്സിനടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകനായി ലോട്ടറി ഏജന്റ്

പൊൻകുന്നം: നിർത്തിയിട്ടിരുന്ന ബസിന് മുൻപിലൂടെ നടന്നുനീങ്ങിയ യാത്രക്കാരി ബസ് മുൻപോട്ടെടുത്തപ്പോൾ അടിയിൽപ്പെട്ടു. സംഭവം കണ്ടുനിന്ന ലോട്ടറി ഏജന്റിന്റെ സമയോചിത ഇടപെടൽ മൂലം പരിക്കില്ലാതെ രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻപിലൂടെ മറികടന്ന വീട്ടമ്മയെ കാണാതെ ഡ്രൈവർ ബസ് മുൻപോട്ടെടുത്തപ്പോഴാണ് അപകടം. സമീപമുണ്ടായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ പൊൻകുന്നം കോയിപ്പള്ളി പ്രസന്നൻ ബഹളം വെച്ച് ബസ് നിർത്തിക്കുകയും ടയറിനോട് ചേർന്ന് വീണുകിടന്ന സ്ത്രീയെ വലിച്ച് പുറത്തെത്തിക്കുകയുമായിരുന്നു. 

error: Content is protected !!