KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടിവെള്ള പദ്ധതി ആരംഭിച്ചു 

 

വടക്കേ ചൂഴിക്കുന്നേൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു 

വാഴൂർ: പഞ്ചായത്ത് എട്ടാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ആരംഭിച്ച വടക്കേ ചൂഴിക്കുന്നേൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ബ്ലോക്കംഗം ഗീത എസ്.പിള്ള, പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി.തങ്കച്ചൻ, ഡി.സേതുലക്ഷ്മി, എസ്.അജിത്ത്കുമാർ, ടി.വി.ദിലീപ്, ലീലാമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!