പൊട്ടകിണറ്റിൽ വീണ വൈദികനെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷിച്ചു രക്ഷിച്ചു

കാഞ്ഞിരപ്പള്ളി : വെള്ളിയാഴ്ച രാത്രി 10 മണിക്ക് കപ്പാട് പള്ളിക്ക് സമീപം കിണറ്റിൽ വീണ വയോധികനായ വൈദികനെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷിച്ചു. താമരശ്ശേരിയിൽ വിനയ ഭവൻ സന്യാസ ആശ്രമത്തിൽ വിശ്രമം ജീവിതം നയിക്കുന്ന ഫാ. ജോസഫ് കിഴക്കേവീട്ടിൽ ആണ് രാത്രിയിൽ വഴിതെറ്റി പൊട്ടകിണറ്റിൽ വീണത്.

വെള്ളിയാഴ്ച അച്ചന്റെ അമ്മയെ കാണുവാനായി രാവിലെ താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് കപ്പാട് എത്തിയതാണ്. രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴി തെറ്റി പൊട്ടക്കിണറ്റിൽ വീണു. സമീപ വീടുകളിൽ ഉള്ള നായ്ക്കൾ കുരച്ച് ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികൾ ഇറങ്ങി നോക്കിയപ്പോഴാണ് കിണറ്റിൽ ആരോ വീണതായി കണ്ടത്. വിവരമറിഞ്ഞ് എത്തിയ കാഞ്ഞിരപ്പള്ളി അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്നും സ്ട്രെച്ചറിൽ പുറത്ത് എത്തിക്കുകയായിരുന്നു.

25 അടി താഴ്ചയുള്ള കിണറ്റിൽ മൂന്നടി വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യത്തിന് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഉടൻതന്നെ അയൽവാസികൾ കൂടി അച്ചനെ ആശുപത്രിയിൽ എത്തിച്ചു. വൈദികനെ രക്ഷിക്കാൻ നേതൃത്വം നൽകിയത് കാഞ്ഞിരപ്പള്ളി അഗ്നിശമനസേനങ്ങളായ ഗ്രേഡ് എ. എസ് റ്റി.ഒ.സുദർശനൻ . ഫയർ റെസ്ക്യൂ ഓഫീസർമാരായ സി എം മഹേഷ്, വി രാഹുൽ , എം.കെ.സജിമോൻ , വിൻസ് രാജ്, ആനന്ദ് വിജയ്, എസ് സന്തോഷ് വിഷ്ണു രാഘവൻ എന്നിവരും നാട്ടുകാരായ മുൻ പഞ്ചായത്ത് മെമ്പർ ജോയി നെല്ലിയാനിയും, ജോർജ് നെല്ലിയാനിയും, ബിജു കുറ്റിയിലും ചേർന്ന് ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിലൂടെ വൈദികനെ രക്ഷിച്ച് കാഞ്ഞിരപ്പള്ളി 26 ആം മൈൽ ലെ മേരീ ക്യൂൻസ് ആശുപത്രിയിലാക്കുകയായിരുന്നു. വൈദികന്റെ വലതുകാൽ ഒടിയുകയും നട്ടെല്ലിന് സാരമായി പരുക്ക് ഏൽക്കുകയും ചെയ്തു.

error: Content is protected !!