വന്യമൃഗ ശല്യം: കണ്ണിമലയിൽ സൗരവേലികൾ പുനരുദ്ധരിക്കുമെന്ന് എംഎൽഎ.

എരുമേലി : കാട്ടാനകൾ കൃഷി നശിപ്പിച്ച കണ്ണിമല, പാക്കാനം, കാരിശ്ശേരി പ്രദേശങ്ങളിൽ ശനിയാഴ്ച പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള സൗരവേലികൾ പ്രവർത്തനക്ഷമമാക്കണമെന്നും വന്യമൃഗശല്യം രൂക്ഷമായ ഭാഗങ്ങളിലേക്ക് സൗരവേലികൾ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ നടപടികൾ സ്വീകരിക്കാനും വനപാലകരോട് എംഎൽഎ നിർദേശിച്ചു.

സൗരവേലികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ദീർഘിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തി പദ്ധതികൾ തയ്യാറാക്കുന്നതിനും വനാതിർത്തിയും ജനവാസ മേഖലയും തിരിച്ച് കിടങ്ങുകൾ നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കുന്നതിനും എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ജനവാസ മേഖലകളെ വന്യമൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനും നിശ്ചയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി മാനുവൽ, ഷിനി മോൾ സുധൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ആർ ജയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചൻ പ്ലാക്കാട്ട്, മുൻ പഞ്ചായത്ത് മെമ്പർ റ്റി. ഡി ഗംഗാധരൻ, കണ്ണിമല സെന്റ് ജോസഫ് ഇടവക വികാരി ഫാ.ജോസഫ് വരിക്കമാക്കൽ, ഊര് മൂപ്പൻ കെ.എൻ പത്മനാഭൻ പൊതുപ്രവർത്തകരായ പി.സി തോമസ് പാലൂക്കുന്നേൽ, ബോസ് ഉറുമ്പിൽ, തങ്കച്ചൻ കാരക്കാട്ട്, അജി വെട്ടുകല്ലാംകുഴി, ടി.എ ജോണി തകിടിയേൽ, ജോജു പഴൂർ, ബിനു ജോസഫ് പുന്നത്താനം ,മാത്യൂസ് വെട്ടുകല്ലാംകുഴി, അരുൺ രാജു തുടങ്ങിയവരും എംഎൽഎ യോടൊപ്പമുണ്ടായിരുന്നു.

error: Content is protected !!