KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിപ്പൂർ കലാപം : . ഐഎൻടിയുസി ഐക്യദാർഢ്യ സദസ്സ് നടത്തി.

കാഞ്ഞിരപ്പള്ളി. മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപം അല്ലെന്നും ഭരണകൂടഭീകരതയാണെന്നും ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു. മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎൻടിയുസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.

ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഐക്യദാർഢ്യ സദസ് ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.

ഐഎൻടിയുസി യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഉണ്ണി ചെറിയാൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി സുനിൽ കുമാർ അജ്മൽ പാറക്കൽ ഐഎൻടിയുസി ഭാരവാഹികളായ സുനിൽ മാന്തറ, റസിലി ആനിത്തോട്ടം, ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, സജി തോട്ടുമുഖം, ഫൈസൽ മഠത്തിൽ, സന്തോഷ് മണ്ണനാനി, ഷാഹുൽ പള്ളിവീട്ടിൽ, മണിക്കുട്ടൻ മേലേ ട്ടുതകിടിയേൽ, ബെന്നി പൊയ്ക മുക്കിൽ, സിബി കാരിപ്പള്ളി, ഷിജി പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ പാറമട, ഷഹാസ് പുല്ലാടൻ, സോബിൻ അഞ്ചിലിപ്പ, സജി മേലേട്ടുതകിടിയേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!