കാഞ്ഞിരപ്പള്ളി മണ്ഡലം കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന് ; യുഡിഎഫ് സ്ഥാനാർഥയായി അഡ്വ തോമസ് കുന്നപ്പള്ളിക്ക് സാധ്യത

കാഞ്ഞിരപ്പള്ളി മണ്ഡലം ജോസഫ് വിഭാഗത്തിന് ; യുഡിഎഫ് സ്ഥാനാർഥയായി അഡ്വ തോമസ് കുന്നപ്പള്ളിക്ക് സാധ്യത

കാഞ്ഞിരപ്പള്ളി : കേരളാകോൺഗ്രസ് പതിവായി മത്സരിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളി നിയോജയകമണ്ഡലം ഇത്തവണ കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുവാൻ യുഡിഎഫിൽ ധാരണയായതായി അറിയുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലം ലഭിച്ചാൽ യുഡിഎഫ് സ്ഥാനാർഥയായി മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ അഡ്വ തോമസ് കുന്നപ്പള്ളി മത്സരിക്കുവാനാണ് സാധ്യത.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്ത് അഡ്വ. തോമസ് കുന്നപ്പള്ളി, കോട്ടയത്ത് എയർസ്ട്രിപ്പ് ( ചെറു വിമാനത്താവളം) സ്ഥാപിക്കുവാൻ വളരെയധികം പരിശ്രമിച്ചിരുന്നു . കോട്ടയം ജില്ലയിൽ പല നൂതന പദ്ധതികളും ആവിഷ്കരിച്ച അഡ്വ. തോമസ് കുന്നപ്പള്ളിയാണ് റോഡുകളിൽ റബറൈസിഡ് ‌ ടാറിങ്ങിന് തുടക്കമിട്ടത്

കാലങ്ങളായി യുഡിഎഫിന്റെ ഉറച്ച കോട്ടയായ കാഞ്ഞിരപ്പള്ളി മണ്ഡലം , മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലും ഉറപ്പോടെ സംരക്ഷിക്കുവാൻ അഡ്വ തോമസ് കുന്നപ്പള്ളിയിലൂടെ സാധിക്കും എന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ മികച്ച സ്ഥാനാർത്ഥിയായായി യുഡിഎഫ് പരിഗണിക്കുന്നത്.

error: Content is protected !!