ഷെഫീഖിന്റെ മരണം: ജുഡീഷ്യൽ അന്വേഷണം വേണം

കാഞ്ഞിരപ്പള്ളി: റിമാൻഡ് പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. നിർധനകുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷെഫീഖിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സർക്കാർ അടിയന്തരമായി 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. പി.എ.ഷെമീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി റോണി കെ.ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഒ.എം.ഷാജി, പി.ജീരാജ്, ജി.സുനിൽകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, മാത്യു കുളങ്ങര, ഷാജി പെരുന്നേപ്പറമ്പിൽ, ടി.എസ്.നിസു തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!