മുണ്ടക്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.
മുണ്ടക്കയം : വട്ടക്കാവ് മരുതോലി വീട്ടിൽ സച്ചു ചാക്കോ പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം മണിമലയാറ്റിൽ വള്ളക്കടവ് ഭാഗത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് . കുളിക്കുന്നതിനിടെ വെള്ളത്തിൽ സച്ചുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചലിലാണ് സച്ചുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സച്ചുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. IHRD കോളേജിൽ നിന്നും ബികോം പാസ്സായ മുണ്ടക്കയം വട്ടക്കാവ് DYFI യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്
അച്ഛൻ ചാക്കോ, അമ്മ സാലമ്മ, സഹോദരൻ സാജൻ, സഹോദരി ആൻമരിയ.